പരാതികള്‍ക്കിട നല്‍കാത്ത ജനകീയ ബജറ്റ്

വെള്ളി, 20 ഫെബ്രുവരി 2009 (15:01 IST)
ആര്‍ക്കും പരാതി പറയാന്‍ ഇടനല്‍കാത്ത ജനകീയ ബജറ്റാണ് ഇത്തവണ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രീതിയിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാനുള്ള ഫലപ്രദമായ നീക്കങ്ങള്‍ക്ക് ഉണര്‍വ് പകരുന്നതാണ് പുതിയ ബജറ്റെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ബജറ്റ് ഒറ്റനോട്ടത്തില്‍:

* സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 10000 കോടി രൂപയുടെ പദ്ധതികള്‍
* ദാരിദ്ര്യരേഖയ്ക്ക്‌ താഴെയുളളവര്‍ക്ക്‌ രണ്ട്‌ രൂപയ്ക്ക്‌ റേഷന്‍ അരി
* മാവേലി സ്റ്റോറുകള്‍ വഴി 14 രൂപയ്ക്ക്‌ അരി
* ഭക്‍ഷ്യ സബ്സിഡിയായി 250 കോടി രൂപ നീക്കിവച്ചു
* മിനിമം പെന്‍ഷന്‍ 200ല്‍ നിന്ന്‌ 250 രൂപയാക്കി
* 500 കോടിയുടെ മലബാര്‍ പാക്കേജ്‌
* പശ്ചാത്തല സൗകര്യ വികസനത്തിന്‌ 10000 കോടിയുടെ സ്വകാര്യ പങ്കാളിത്തം
* ദുര്‍ബല വിഭാഗങ്ങളുടെ ഭവന വായ്പ എഴുതിത്തള്ളും
* 5000 കോടി രൂപയുടെ പൊതു മരാമത്ത്‌ പണികള്‍
* നെല്‍കൃഷിയ്ക്ക്‌ 56 കോടി
* നാളികേര വികസന പദ്ധതിയ്ക്ക്‌ 15 കോടി
* പുതിയ തെങ്ങുകള്‍ വച്ചുപിടിപ്പിക്കാന്‍ 500 കോടി
* കാര്‍ഷിക കടാശ്വാസത്തിന്‌ 25 കോടി
* ചമ്രവട്ടം പദ്ധതിയ്ക്ക്‌ 40 കോടി
* ചെറുകിട ജലസേചന പദ്ധതികള്‍ക്ക്‌ 66 കോടി
* സംസ്ഥാനത്ത് പത്ത് ഐടി പാര്‍ക്കുകള്‍ കൂടി ആരംഭിക്കും
* ഐടി മിഷന് 18.4 കോടി രൂപ നല്‍കും
* ഐടി പശ്ചാത്തല വികസനത്തിന് 315 കോടി
* വൈദ്യുതി മേഖലയില്‍ ഒമ്പത് പുതിയ പദ്ധതികള്‍
* ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 66 കോടി
* വന്‍കിട ജലസേചന പദ്ധതികള്‍ക്കായി 134 കോടി
* ആതിരപ്പള്ളി പദ്ധതിക്ക് ഒമ്പത് കോടി
* ബയോ ടെക്നോളജി വികസനത്തിന് 10 കോടി രൂപ
* സംസ്ഥാനത്ത് സമ്പൂര്‍ണ സി എഫ് എല്‍ പദ്ധതി നടപ്പാക്കും
* ഇടുക്കി പാക്കേജിന്‍റെ ഏലം വിലസ്ഥിരതാ ഫണ്ടിലേക്ക് 10 കോടി
* കേരഫെഡിന്‍റെ 35 കോടി രൂപയുടെ കടം എഴുതിത്തളളും

* കയര്‍ മേഖലയ്ക്ക്‌ 2.46 കോടി രൂപ നീക്കിവച്ചു
* പത്ത്‌ ഫിഷിങ്‌ ഹാര്‍ബറുകള്‍ കൂടി നിര്‍മ്മിക്കും
* പച്ചക്കറി നേരിട്ട്‌ ഏറ്റെടുക്കാന്‍ ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷനും പഞ്ചായത്തുകളുമായി ധാരണയിലെത്തും
* 20000 ഹെക്ടര്‍ ഭൂമിയില്‍കൂടി നെല്‍കൃഷി ഇറക്കും
* ദിനേശ്‌ ബീഡിതൊഴിലാളികള്‍ക്ക്‌ പ്രത്യേക സ്കീം. തൊഴിലാളികളെ 45 വയസില്‍ പിരിയാന്‍ അനുവദിക്കും. ഇവര്‍ക്ക്‌ 500 രൂപ പെന്‍ഷന്‍ നല്‍കും. ഇതിനായി 5 കോടി നീക്കിവച്ചു.
* കിന്‍ഫ്രയ്ക്ക് 15 കോടി
* കരകൗശല മേഖലയ്ക്ക്‌ 2.75 കോടി
* കശുവണ്ടി വ്യവസായത്തിന്‌ 46 കോടി
* കയര്‍ വിലസ്ഥിരതാ ഫണ്ടിന്‌ 10 കോടി
* ചെറുകിട വ്യവസായ മേഖലയ്ക്ക്‌ 35 കോടി
* റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിന് 568 കോടി
* ജലപാത നിര്‍മാണത്തിനായി 98 കോടി രൂപ നീക്കിവയ്ക്കും
* സംസ്ഥാനത്തെ സ്കൂളിലെ ഷിഫ്റ്റ് സമ്പ്രദായം ഈ അധ്യയന വര്‍ഷം മുതല്‍ ഉണ്ടാവില്ല.
* സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി വ്യാപിപിക്കാന്‍ 10 കോടി
* ഹൈസ്കൂള്‍ സ്കോളര്‍ഷിപ്പിന് 32 കോടി രൂപ നല്‍കും.
* സര്‍വകലാശാലകളുടെ മൊത്തം പദ്ധതി അടങ്കല്‍ 70 കോടിയായി ഉയര്‍ത്തും
* 3051 സെക്കന്‍ഡറി - ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കമ്പ്യൂട്ടര്‍വത്‌കരണത്തിനായി 54 കോടി
* ഇടുക്കിയിലും വയനാട്ടിലും എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും
* നൂതന വ്യവസായങ്ങള്‍ നടപ്പാക്കാന്‍ 100 കോടി
* പൊതുമേഖലയുടെ നവീകരണത്തിന്‌ 883 കോടി അനുവദിക്കും
* കാലിത്തീറ്റയ്ക്ക്‌ കിലോയക്ക്‌ 50 പൈസ സബ്സിഡി നല്‍കും
* ചെത്തി തുറമുഖത്തിന്‌ മൂന്നു കോടി രൂപ അനുവദിക്കും
* ഇടയാറില്‍ ബഹുമുഖ വ്യവസായ പാര്‍ക്ക്‌ സ്ഥാപിക്കും
* സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രോത്സാഹിപ്പിക്കാന്‍ 1.5 കോടി
* കേരളാ ട്രാവല്‍ മാര്‍ട്ടിന്‌ 50 ലക്ഷം രൂപ* മൃഗസംരക്ഷണത്തിന്‌ 74.16 കോടി
* കെ എസ്‌ ആര്‍ ടി സിക്ക് 55 കോടി
* തെക്ക്‌ വടക്ക്‌ അതിവേഗ കോറിഡോര്‍ പാതയുടെ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട്‌ നടപ്പാക്കി പദ്ധതി മുന്നോട്ട്‌ കൊണ്ടു പോകും
* ശബരിമല റോഡ് വികസനത്തിന് 40 കോടി

* കണ്ണൂര്‍ വിമാനത്താവളം റോഡ്‌ വികസനത്തിന്‌ സ്ഥലം ഏറ്റെടുക്കാന്‍ 259 കോടി
* തീരദേശ ഹൈവേ രണ്ട് കൊല്ലത്തിനകം പൂര്‍ത്തിയാക്കും
* റയില്‍‌വേ വികസനത്തിനായി കേരള റയില്‍ വികസന ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ രൂപീകരിക്കും. ഇതിനായി 20 കോടി രൂപ നീക്കിവയ്ക്കും.
* പ്രവാസി ക്ഷേമനിധിയിലേക്ക് 10 കോടി രൂപ നല്‍കും
* ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവര്‍ക്ക് ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പ നല്‍കാനായി 100 കോടി രൂപ നീക്കിവയ്ക്കും. കെ എസ് എഫ് ഇ ആയിരിക്കും വായ്പ ലഭ്യമാക്കുക.
* പൊതുവിദ്യാഭ്യസത്തിന്‍റെ പദ്ധതി അടങ്കല്‍ 101 കോടിയാക്കി
* സ്കൂളുകളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്നവരുടെ മിനിമം കൂലി 100 രൂപയാക്കി
* സെക്കന്‍ററി, ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെ ലാബ് ആവശ്യങ്ങള്‍ക്ക് 38 കോടി
* പോളിടെക്നിക്ക് പദ്ധതിയടങ്കല്‍ 9.8 കോടി രൂപയാക്കും
* നാല് പുതിയ ഐടിഐകള്‍ കൂടി തുടങ്ങും
* താലൂക്ക് ആശുപത്രികളില്‍ ബ്ലഡ് ബാങ്ക് തുടങ്ങും
* ആലപ്പുഴ മെഡിക്കല്‍ കോളജ് പുതിയ കെട്ടിടത്തിനായി 10 കോടി രൂപ അനുവദിക്കും
* മലബാര്‍ ക്യാന്‍സര്‍ സെന്‍റര്‍ വികസനത്തിനായി 10 കോടി
* 5 ലക്ഷം പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കും
* കോഴിക്കോട് വിശപ്പ്‌ മുക്ത നഗരമാക്കുന്നതിനായി കോര്‍പറേഷന് ഒരു കോടി രൂപ വകയിരുത്തും
* കൊച്ചിയിലെ നിര്‍ദിഷ്ട മെട്രോ റയില്‍ പദ്ധതിയ്ക്കാവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനായി 20 കോടി രൂപ അനുവദിക്കും
* വിഴിഞ്ഞം പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 25 കോടി അനുവദിക്കും
* മേല്‍പ്പാലങ്ങളുടെ പൂര്‍ത്തീകരണത്തിനായി 20 കോടി
* ടൂറിസം മേഖലയില്‍ നികുതിയിളവുകള്‍ അനുവദിക്കും
* ടൂറിസം മേഖലയിലെ റോഡ് വികസനത്തിന് 50 കോടി അനുവദിക്കും
* തിരുവനന്തപുരത്തെ കായിക ഗ്രാമത്തിന് 50 ലക്ഷം രൂപ
* ദേശീയ ഗെയിംസ് നടത്തിപ്പിനായി 20 കോടി രൂപ
* ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തും
* വഖഫ് ബോര്‍ഡിന് 50 ലക്ഷം രൂപ
* കുടുംബശ്രീ പദ്ധതിക്ക് 30 കോടി രൂപ നല്‍കും
* കുടുംബശ്രീ വായ്പാ പലിശ നിരക്ക് 12 ശതമാനമായി കുറച്ചു

* ചെക് പോസ്റ്റ് അഴിമതി തെളിയിക്കുന്നവര്‍ക്ക് 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ പാരിതോഷികം
* അണക്കെട്ടുകളിലെ മണല്‍ നീക്കം ചെയ്ത് ലേലം ചെയ്യും
* ഭവന നിര്‍മാണ പദ്ധതിക്ക് 15 കോടി രൂപ നല്‍കും
* വരുന്ന സമ്പത്തികവര്‍ഷം നികുതി നിരക്കുകളില്‍ മാറ്റമുണ്ടാവില്ല
* ഭൂമി രജിസ്ട്രേഷന്‍ ഫീസും, സ്റ്റാ‍മ്പ് ഡ്യൂട്ടിയും കുറയ്ക്കും
* വാറ്റ് നടപ്പാക്കല്‍ കാലാവധി മൂന്നു വര്‍ഷമായി നീട്ടും
* മെറ്റല്‍ ക്രഷര്‍ മേഖലയ്ക്ക് നികുതിയിളവ് നല്‍കും
* കെട്ടിട നിര്‍മാതാക്കളുടെ നികുതി മൂന്ന് ശതമാനമാക്കി കുറച്ചു
* ഹോട്ടലുകള്‍ക്കും ചെറുകിട സ്വര്‍ണ കടക്കാര്‍ക്കും നികുതി കോമ്പൌണ്ടിംഗ് ഏര്‍പ്പെടുത്തും
* പ്ലാസ്റ്റിക്, അലൂമിനിയം, ചൂല്‍, ബ്രഷ്, സിഎഫ്എല്‍ എന്നിവയുടെ നികുതി കുറച്ചു
* ഹൌസിംഗ് ബോര്‍ഡുകളുടെ പുനരുദ്ധാരണത്തിന് പദ്ധതി
* സാമൂഹിക ക്ഷേമത്തിനായി 186 കോടി രൂപ നീക്കിവച്ചു
* പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ പുനരിധിവാസത്തിനായി രണ്ട് കോടി രൂപ
* പ്രസവാവധി 180 ദിവസമാക്കി
* ഖാദി മേഖലയെ നികുതിയില്‍ നിന്ന് ഒഴിവാക്കി
* നാളികേര കര്‍ഷകര്‍ക്ക് നികുതിയിളവ് നല്‍കും
* തീവ്രവാദം നേരിടാനുള്ള രണ്ട് കമാന്‍ഡോ കമ്പനി രൂപീകരിക്കാനായി രണ്ട് കോടി രൂപ അനുവദിക്കും
* മെഡിക്കല്‍ സര്‍വകലാശാലയ്ക്ക് 10 കോടി രൂപ
* മലപ്പുറത്ത്‌ ഫുട്ബോള്‍ അക്കാദമിയ്ക്ക്‌ ഒരു കോടി രൂപ
* ആറുമാസത്തികം ഇ - പേമെന്‍റ് സംവിധാനം വ്യാപകമായി നടപ്പാക്കും
* പുതിയ തസ്‌തികകള്‍ സൃഷ്ടിക്കില്ല
* അധ്യാപക നിയമനങ്ങള്‍ക്കുള്ള നിരോധനം പിന്‍വലിക്കും. എന്നാല്‍ എയ്ഡഡ്‌ സ്ഥാപനങ്ങളില്‍ നിയമനത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുവാദം വേണം.

വെബ്ദുനിയ വായിക്കുക