പരസ്യം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ഇ പി ജയരാജന്‍
വെള്ളി, 29 നവംബര്‍ 2013 (14:31 IST)
PRO
സിപിഎം സംസ്ഥാന പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ടുള്ള വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ തെറ്റില്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍.
ഏത് പരസ്യം വേണമെന്ന് ദേശാഭിമാനി തീരുമാനിക്കുമെന്നും വ്യക്തിയെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നതെന്നും രാഷ്ട്രീയക്കാരെ പോലെ വ്യവസായികള്‍ക്കും ക്രിമിനല്‍ പ്രതികളാകാമെന്നും ജയരാജന്‍ പറഞ്ഞു.
ദേശാഭിമാനിയിലെ പരസ്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ഇ പി ജയരാജന്‍ പ്രതികരിച്ചത്.
ഇന്ന് പുറത്തിറങ്ങിയ ദേശാഭിമാനിയുടെ എല്ലാ എഡിഷനുകളിലും രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.