പരവൂര്‍ വെടിക്കെട്ട് അപകടം: വന്‍ സ്ഫോടക ശേഖരം പിടികൂടി; അഞ്ച് തൊഴിലാളികള്‍ അറസ്റ്റില്‍

Webdunia
ഞായര്‍, 10 ഏപ്രില്‍ 2016 (14:39 IST)
കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിന് നേതൃത്വം കൊടുത്ത സുരേന്ദ്രന്റെ മകന്‍ ഉമേഷിന്റെ  ഗോഡൌണില്‍ നിന്ന് 150 കിലോ സ്ഫോടകവസ്തു പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്ക് 15 കിലോ സ്ഫോടകവസ്തു കൈവശം വയ്ക്കാനുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നത്. ആറ്റിങ്ങലിലെ ഗോഡൌണില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. അതേസമയം, കരാറുകാരന്‍ സുരേന്ദ്രന്റെ അഞ്ച് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ലൈസന്‍സ് പ്രകാരം നാടന്‍ പടക്കങ്ങള്‍‍, ചെറു പടക്കങ്ങള്‍ ഉണ്ടാക്കാനുമുള്ള അനുമതി മാത്രമാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. ലൈസന്‍സ് കാലാവധി ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് കഴിഞ്ഞിരുന്നു. ലൈസന്‍സ് പുതുക്കാനായി ഉമേഷ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കിയിരുന്നു.
 
അതേസമയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പൊലീസ് വ്യാപക റൈഡുകള്‍ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം