സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച് ഇതുവരെ മരിച്ചത് 19 പേര്‍. കഴിഞ്ഞ മൂന്നര മാസത്തിനിടെയാണ് എച്ച് 1 എന്‍ 1 ബാധിച്ച് 19 പേര്‍ മരിച്ചത്. ഏപ്രിലില്‍ മാത്രം 55 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ആറുപേര്‍ മരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.
ഒമ്പത് പനിമരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേരും എലിപ്പനി ബാധിച്ച് മൂന്നുപേരും ഹെപ്പറ്റൈറ്റിസ്- ബി ബാധിച്ച് ഏഴുപേരും ഹെപ്പറ്റൈറ്റിസ്- എ പിടിപെട്ട് രണ്ടുപേരും മരിച്ചു.
ഇതുകൂടാതെ, ചിക്കന്‍പോക്സ് ബാധിച്ച് നാലുപേരും മരിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പനി ഈ വിധം പടര്‍ന്നു പിടിക്കുന്നുണ്ടെങ്കിലും അവശ്യമരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.