കടുത്ത പനിയെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചത്.
കേരളമോചനയാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.
ഐസ്ക്രീം പാര്‍ലര്‍ വിവാദം വിണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ രാവിലെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെയും കണ്ടിരുന്നു. ഇതിനു ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.