പദവി സംബന്ധിച്ച് പിന്നീട് അറിയിക്കാമെന്ന് വി‌എസ്; എംഎൽഎ ഹോസ്റ്റലില്‍ പുതിയ ഓഫീസ് തുറന്നു

Webdunia
തിങ്കള്‍, 13 ജൂണ്‍ 2016 (13:14 IST)
സര്‍ക്കാരില്‍ തന്റെ പദവി സംബന്ധിച്ച കാര്യങ്ങള്‍ പിന്നീട് അറിയിക്കാമെന്ന് സി പി എം മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ. എം എൽ എ ഹോസ്റ്റലിലെ പുതിയ മുറിയിലേക്ക് മാറിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ദേശീയപാത 45 മീറ്ററാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
 
എം എല്‍ എ ഹോസ്റ്റലിലെ നെയ്യാർ ബ്ലോക്കിലാണ് വി എസ് അച്യുതാനന്ദന് പുതിയ മുറി അനുവദിച്ചിരിക്കുന്നത്. 2001 മുതല്‍ 15 വര്‍ഷം പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്ന വി എസ് ഇത്തവണ സര്‍ക്കാരില്‍ കാര്യമായ സ്ഥാനമാനങ്ങള്‍ ലഭിക്കാഞ്ഞതോടെയാണ് എം എല്‍ എ ഹോസ്റ്റലിലേക്ക് മാറിയത്. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുവദിക്കുന്ന നെയ്യാര്‍ ബ്ലോക്കിലെ 1D ഫ്ലാറ്റാണ് വി എസിനു അനുവദിച്ചിരിക്കുന്നത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article