പത്രങ്ങളിലെഴുതി എന്നെ നശിപ്പിക്കാനാവില്ല: ഇ പി ജയരാജന്‍
വെള്ളി, 27 ജൂലൈ 2012 (14:59 IST)
PRO
PRO
പരിയാരം മെഡിക്കല്‍ കോളജില്‍ ബന്ധുവിന് അവിഹിതമായി പ്രവേശനം നല്‍കിയെന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ രംഗത്ത്. നിങ്ങള്‍ പത്രത്തില്‍ എഴുതി എന്നു കരുതി ഞാന്‍ നശിച്ചുപോകില്ല. വ്യക്‌തിഹത്യയ്ക്ക് ഒരതിരുണ്ടെന്നു മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും മനസിലാക്കിക്കോയെന്ന് ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.
റാങ്ക് പട്ടികയിലെ ചിലര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ഇനിയെല്ലാം കോടതി തീരുമാനിക്കട്ടെയെന്നു പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ പറഞ്ഞു.
സര്‍ക്കാര്‍ ക്വാട്ടയില്‍ ഒഴിവു വന്ന സീറ്റ് മാനേജ്മെന്റ് ക്വാട്ടയിലേക്കു മാറ്റി ഇ പി ജയരാജന്റെ മകന്റെ ഭാര്യാസഹോദരനു നല്‍കിയതാണു വിവാദമായിരിക്കുന്നത്. വിവാദത്തെക്കുറിച്ച് ആദ്യമായാണ് ഇ പിയുടെ പ്രതികരണം.