പത്തൊന്‍പതുകാരന്‍ അമ്മയെ തലയ്ക്കടിച്ചുകൊന്നു

തിങ്കള്‍, 25 ജൂണ്‍ 2012 (09:35 IST)
PRO
PRO
മറയൂരില്‍ പത്തൊന്‍‌പതുകാരനായ മകന്‍ അമ്മയെ തലയ്ക്കടിച്ചുകൊന്നു. മറയൂര്‍ ചെമ്പകശേരില്‍ പരേതനായ മോഹനന്റെ ഭാര്യ ഓമനയെയാണ്‌ (45) മകന്‍ കൈക്കോടാലികൊണ്ട്‌ തലയ്ക്കടിച്ചു കൊന്നത്‌. സംഭവത്തെത്തുടര്‍ന്ന് മകന്‍ വിനു ഒളിവിലാണ്.

ഞായറാഴ്ച മദ്യപിച്ച് എത്തിയതിന് ബിനുവിനെ ഓമന ശകാരിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. ഓമനയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിനു കൈക്കോടലി ഉപയോഗിച്ച് തലയ്ക്കടിച്ച് രക്ഷപ്പെടുകയായിരുന്നു.

മറയൂര്‍ എസ്‌ഐ കെ പി സേവ്യര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലയ്ക്കുശേഷം ബിനു തമിഴ്‌നാട്ടിലേക്കു കടന്നതായാണു സൂചന.

വെബ്ദുനിയ വായിക്കുക