വിജയപ്രതീക്ഷയില്‍ പത്തനാപുരത്ത് നടന് ജഗദീഷ് എടുത്ത വാടകവീട് ഇന്ന് ആരുമില്ലാതെ പൊടിപിടിച്ച് കിടക്കുകയാണ്. വോട്ടെണ്ണല്‍ ദിനമായ 19ന് രാവിലെവരെ ആരാധകരേക്കൊണ്ടും പാര്‍ട്ടി പ്രവര്ത്തകരേക്കൊണ്ടും നിറഞ്ഞിരുന്ന വീട് ഇപ്പോള്‍ പൂട്ടിക്കിടക്കുകയാണ്. പത്തനാപുരത്ത് തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു ജഗദീഷ്.
ഈ വീട് പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഒരു വര്‍ഷത്തേക്കാണ് വീട് വാടയ്ക്ക് എടുത്തിരുന്നത്. എം എല്‍ എ ആയതിന് ശേഷം സിനിമ കുറച്ച് മണ്ഡലത്തില്‍ താമസമാക്കുമെന്ന് പ്രചരണ യോഗങ്ങളില്‍ ജഗദീഷ് പറഞ്ഞിരുന്നു. വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളടക്കം വാങ്ങി എല്ലാവിധ തയ്യാറെടുപ്പും ജഗദീഷ് നടത്തിയിരുന്നു. ഇതിന് പുറമെ ഭാര്യ ഡോ രമ, മകള്‍, കൊച്ചുമകള്‍ എന്നിവരെ പത്തനാപുരത്ത് കൊണ്ടു വരികയും ചെയ്തിരുന്നു.
ബി ജെ പി സ്ഥാനാര്‍ത്ഥി നടന് ഭീമന് രഘുവും പത്തനാപുരത്ത് വാടക വീട് എടുത്തിരുന്നു. ഈ വീടും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്.