പത്തനംതിട്ടയിലും ഇടുക്കിയിലും വീഴ്ചയുണ്ടായിട്ടില്ലെന്ന് ചെന്നിത്തല

ഞായര്‍, 13 ഏപ്രില്‍ 2014 (17:56 IST)
PRO
PRO
പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തതെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പരാതിയുള്ളവര്‍ പാര്‍ട്ടിവേദിയിലാണ് അത് ഉന്നയിക്കേണ്ടത്. പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇടുക്കിയിലെ പ്രചാരണത്തില്‍ പിഴവുകള്‍ ഉണ്ടായിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കോണ്‍ഗ്രസ് സംവിധാനത്തില്‍ പാളിച്ചകള്‍ ഇല്ല. തൊടുപുഴയില്‍ പോളിംഗ് കുറയാന്‍ കാരണം എല്‍ഡിഎഫ് വോട്ടുകളുടെ കുറവാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക