പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (18:19 IST)
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകിയാണ് അമ്പൂരി പന്തപ്ലാമൂട് കിഷോർ ഭവനിൽ കിഷോർ എന്ന 26 കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്.
 
വെള്ളറട സി.ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. പുള്ളേച്ചക്കോണം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു എന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
Next Article