പതിനാറുകാരിയുടെ ആത്മഹത്യ: കുട്ടിയുടെ അമ്മയും കാമുകനും അറസ്റ്റില്‍

വെള്ളി, 17 ജൂണ്‍ 2016 (12:50 IST)
പീഡനത്തിനിരയായി പതിനാറു വയസ്സുകാരി തൂങ്ങിമരിച്ച കേസില്‍ കുട്ടിയുടെ അമ്മയേയും അമ്മയുടെ കാമുകനെയും പൂന്തുറ സി ഐയും സംഘവും അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് വെട്ടുകാടാണ് സംഭവം നടന്നത്. അമ്മയായ രമണിയുടെ ഒത്താശയോടെയാണ് ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
 
കോതമംഗലം സ്വദേശിയായ മുഹമ്മദ് അലി പെണ്‍കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഇരയാക്കിയിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. 
 
കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു തിരുവനന്തപുരം വലിയതുറയ്ക്കടുത്ത് വെട്ടുകാട് പതിനാറു വയസ്സുള്ള പെണ്‍കുട്ടി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.
 
വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക