വിവിധ ആവശ്യങ്ങളുന്നയിച്ച് 11 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. ചൊവ്വാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റുവാഹനങ്ങള്‍ ഓടുന്നുല്ല. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്.
കെ എസ് ആര്‍ ടി സിയിലെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസുകള്‍ ഓടുന്നില്ല. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലേക്ക് ജീവനക്കാരുമായിപ്പോയ വാഹനം തടഞ്ഞു. അങ്ങിങ്ങ് അക്രമങ്ങള്‍ അരങ്ങേറിയെങ്കിലും പൊതുവെ സമാധാനപരമായിരുന്നു.