പഠിച്ചോളൂ, പഠിപ്പിക്കാന്‍ സര്‍ക്കാരുണ്ട്!

വെള്ളി, 15 മാര്‍ച്ച് 2013 (12:24 IST)
PRO
PRO
അടിസ്ഥാന വിദ്യാഭ്യാസ മേഖലയ്ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയ്ക്കും ഇനി സര്‍ക്കാരിന്റെ പിന്തുണ. കാരണം അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പൊതുബജറ്റില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചത്. മൂന്നു ലക്ഷം രൂപയില്‍ കുറവ് വരുമാനമുള്ള കുടുംബങ്ങളിലെ ഐഐടി, ഐ.ഐ.എം, ഐ.ഐ.എസ് എന്നീ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ ഫീസിന്റെ75 ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി.

വിദ്യാഭ്യാസ പ്ളേസ്മെന്‍റ് സെല്ലുകള്‍ സ്ഥാപിക്കാന്‍ എട്ടു കോടി രൂപ അനുവദിക്കും. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ കരിയര്‍ കൗണ്‍സിലിംഗ് മിഷന്‍ സെന്‍ററുകള്‍ സ്ഥാപക്കും, ഇതിനായി ഏഴു കോടി രൂപ അനുവദിക്കും.

പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്റ്റാര്‍ട്ട് അപ് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍െറ സഹകരണത്തോടെ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളില്‍ മോഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കും.

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കും. വിദേശ ജേണലുകളില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചാല്‍ 5000 രൂപ നല്‍കും. പേറ്റന്‍റ് നേടിയെടുത്താന്‍ ഒരു ലക്ഷം രൂപ നല്‍കും. സംസ്ഥാന ഇന്നൊവേറ്റീവ് കൗണ്‍സില്‍ വഴി ഇന്നൊവേറ്റീവ് മീറ്റുകള്‍ നടത്തും.

നാനോ സയന്‍സില്‍ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ എം.ജി യൂണിവേഴ്സിറ്റിയില്‍ സ്ഥാപിക്കും. എം.ജി യൂണിവേഴ്സിറ്റിയിലെ വിവേകാനന്ദ ചെയര്‍ വിവേകാനന്ദ പഠനകേന്ദ്രമാക്കുമെന്നും കെ എം മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക