നെല്ലിയാമ്പതി: ഗണേശ്കുമാറിനെതിരെ പി പി തങ്കച്ചന്‍

ബുധന്‍, 11 ജൂലൈ 2012 (14:13 IST)
PRO
PRO
നെല്ലിയാമ്പതി വിഷയത്തില്‍ ഉപസമിതി രൂപീകരിച്ച കാര്യം അന്നുതന്നെ വനംമന്ത്രിയെ താന്‍ അറിയിച്ചിരുന്നുവെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍. മാര്‍ച്ച്‌ 28നാണ്‌ എം എം ഹസന്‍ കണ്‍വീനറായി ഏഴംഗ ഉപസമിതി രൂപീകരിച്ചത്‌. ഇക്കാര്യം അന്നുതന്നെ വനംമന്ത്രിയെ അറിയിച്ചിരുന്നെന്ന് തങ്കച്ചന്‍ വ്യക്തമാക്കി.

ഇതുവരെ സമിതിക്ക്‌ യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ഉടന്‍ യോഗം ചേര്‍ന്ന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ ഉപസമിതിക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും 17ന്‌ ചേരുന്ന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഉപസമിതിയുടെ കാര്യം ആരും അറിയിച്ചില്ലെന്നും പത്രങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നുമുള്ള മന്ത്രി ഗണേശ്കുമാറിന്റെ പ്രസ്താവന ശരിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് പി പി തങ്കച്ചന്റെ ഈ പ്രതികരണം.

വെബ്ദുനിയ വായിക്കുക