നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പ്രശ്‌നാധിഷ്‌ഠിത, മൂല്യാധിഷ്‌ഠിത സമദൂര നയം സ്വീകരിക്കുമെന്ന് ലത്തീന്‍ സഭ. മണ്ഡലത്തില്‍ 1,60,000 ല്‍ ഏറെ വോട്ടര്‍മാരുണ്ട്. ഏതെങ്കിലും ഒരു സമുദായം മാത്രം നോക്കിയാല്‍ ഒരു സ്‌ഥാനാര്‍ഥിയെയും വിജയിപ്പിക്കാന്‍ കഴിയില്ലെന്ന് ലത്തീന്‍ സഭ വികാരി ജനറാള്‍ ഫാ ക്രിസ്‌തുദാസ് പറഞ്ഞു.
ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവരെ ജനം വിജയിപ്പിക്കും. ആര്‍ക്കെങ്കിലും വോട്ട് ചെയ്യണമെന്നോ, ചെയ്യരുതെന്നോ സഭ പറയില്ല. ഇക്കാര്യം തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് സ്‌ഥാനാര്‍ഥി ആര്‍ ശെല്‍വരാജ് വെള്ളിയാഴ്ച രാവിലെ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ഡോ വിന്‍സെന്റ് സാമുവലുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സഭ നിലപാട് അറിയിച്ചത്.