നെയ്യാറ്റിന്‍‌കരയിലേക്ക് ആരും ക്ഷണിച്ചില്ലെന്ന് മുരളീധരന്‍

വെള്ളി, 27 ഏപ്രില്‍ 2012 (12:09 IST)
PRO
PRO
നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന്‌ കോണ്‍ഗ്രസ്‌ അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്‌ ആരും ക്ഷണിക്കാത്തതുകൊണ്ടാണെന്ന്‌ കെ മുരളീധരന്‍ എംഎല്‍എ. ശെല്‍‌വരാജിന് അംഗത്വം കൊടുത്തത് അറിഞ്ഞത് പത്രത്തില്‍ വായിച്ചാണെന്നും മുരളീധരന്‍ പറഞ്ഞു.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ പാര്‍ട്ടിക്കെതിരെയും മുന്നണിക്കെതിരെയും ഒന്നും പറയില്ലെന്നും മുരളിയുടെ പ്രതികരണം.

നെയ്യാറ്റിന്‍‌കരയില്‍ ശെല്‍‌വരാജിനെ മത്സരിപ്പിക്കുന്നതിനെതിരെ കെ മുരളീധരന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അതിനാല്‍ത്തന്നെ നെയ്യാറ്റിന്‍‌കര മണ്ഡലത്തിലെ യു ഡി എഫ് കണ്‍‌വെന്‍ഷനില്‍ മുരളീധരന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക