നെയ്യാറ്റിന്‍കര: എഫ് ലോറന്‍സ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി
ബുധന്‍, 18 ഏപ്രില്‍ 2012 (11:34 IST)
PRO
PRO
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഏകദേശ ധാരണയായി. പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗമായ എഫ് ലോറന്‍സ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
ബുധനാഴ്ച രാവിലെ ചേര്‍ന്ന സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ലോറന്‍സിന്റെ പേര് നിര്‍ദേശിച്ചത്. സംസ്ഥാന കമ്മറ്റിയുടെയും നെയ്യാറ്റിന്‍കര മണ്ഡലം കമ്മറ്റിയുടെയും അംഗീകാരത്തിന് ശേഷമാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കു.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ എ കെ ജി സെന്ററില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുത്തിരുന്നു.