നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് തിരിച്ചടി നേരിടും: എം വിജയകുമാര്‍

Webdunia
ശനി, 14 ഏപ്രില്‍ 2012 (13:26 IST)
PRO
PRO
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‌ തിരിച്ചടി നേരിടുമെന്ന് സിപിഎം നേതാവ് എം വിജയകുമാര്‍. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിലൂടെ എന്‍ എസ് എസ്, എസ്‌ എന്‍ ഡി പി തുടങ്ങിയ സാമുദായിക സംഘടനകളുടെ വിരോധം ക്ഷണിച്ചുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഈ സംഘടനകള്‍ യു ഡി എഫിനെതിരെ തിരിഞ്ഞതായി വ്യക്തമായതായും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എന്‍ എസ് എസുമായി ചര്‍ച്ച നടത്തിയതായും വിജയകുമാര്‍ പറഞ്ഞു.

എന്നാല്‍ എന്‍എസ്എസ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ചോദ്യത്തിന്‌ അത്‌ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ മാത്രമേ വ്യക്തമാകൂവെന്നും വിജയകുമാര്‍ പറഞ്ഞു.