നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തു. കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തിരിക്കുന്നത്. വിമാനത്താവളത്തിലെ സൂപ്രണ്ട് കെ എസ് സി പ്രശാന്ത്, പ്രിവന്‍റീവ് ഓഫിസര്‍മാരായ ഡി എസ് പിള്ള, പ്രസന്ന കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിലെ സിബിഐ യുണിറ്റാണ് ഇവരെ അറസ്റ്റുചെയ്തിരിക്കുന്നത്.
നെടുമ്പാശേരിയിലേക്ക് ഇവരുടെ ഒത്താശയോടെ സിംഗപൂരില്‍ നിന്നും ഇലക്‍ട്രോണിക് ഉല്‍പന്നങ്ങള്‍ കടത്തിയെന്നാണ് കേസ്. ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പേരെ സംഘം അറസ്റ്റുചെയ്തിരുന്നു. 30 കോടി രൂപയുടെ കള്ളക്കടത്ത് നടത്തിയതായാണ് സിബിഐയുടെ പ്രാഥമിക കണ്ടെത്തല്‍.