നിസാമിനെ വീണ്ടും ചോദ്യം ചെയ്യും

തിങ്കള്‍, 9 ഫെബ്രുവരി 2015 (10:59 IST)
ഫ്ലാറ്റിലെ സുരക്ഷ ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിനെ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, നിസാമിന്റെ തിരുനെല്‍വേലിയിലെ തെളിവെടുപ്പ് പൊലീസ് കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയിരുന്നു.
 
തിരുനെല്‍വേലിയില്‍ കൊണ്ടുപോയി തെളിവെടുത്തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച തൃശൂരില്‍ എത്തുന്ന സംഘം നിസാമിനെ വീണ്ടും ചോദ്യം ചെയ്യും. തിരുനെല്‍വേലിയിലെ ഇവരുടെ ഫാക്‌ടറി, ഗോഡൗണുകള്‍, അഞ്ചോളം മുറികള്‍ എന്നിവയാണ് പൊലീസ് പരിശോധിച്ചത്.
 
നിസാമുമായി ബന്ധപ്പെട്ട് ആയുധം കൈവശം വെയ്ക്കല്‍‍, മയക്കുമരുന്ന് ബന്ധം എന്നിവയിലൂന്നിയ അന്വേഷണമാണ് പൊലീസ് നടത്തിയത്. നിസാമിന്റെ ഫോണ്‍കോളുകള്‍ സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. ഇതില്‍നിന്ന് കൂടുതല്‍ തെളിവുകള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

വെബ്ദുനിയ വായിക്കുക