സര്‍ക്കാര്‍ അഭിഭാഷകനായി ദണ്ഡപാണി നിയമിക്കുന്നവര്‍ ഹാജരാകുമ്പോള്‍, പ്രതിഭാഗത്ത് അദ്ദേഹത്തിന്റെ മക്കള്‍ ഉള്‍പ്പെടുന്ന ദണ്ഡപാണി അസോസിയേറ്റ്‌സ് കേസ് വാദിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി മുഹമ്മദ് നിസാമിന്‍റെ ജാമ്യപേക്ഷ കോടതി തള്ളി. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഇയാളുടെ ജാമ്യപേക്ഷ തള്ളിയത്. പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്നും നേരത്തെ കേസുകള്‍ കോടതിയിലെത്തും മുമ്പ് ഒത്തുതീര്‍ത്തത് അത് ശരിവക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.