നിസാം ആദായനികുതി അടയ്ക്കാറില്ലെന്ന് കണ്ടെത്തല്‍

Webdunia
ബുധന്‍, 25 ഫെബ്രുവരി 2015 (10:02 IST)
വിവാദവ്യവസായി മുഹമ്മദ് നിസാമിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നിസാം കേരളത്തില്‍ ആദായനികുതി അടയ്ക്കുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
 
ഇതിനിടെ, നിസാമിനെതിരെയുള്ള അന്വേഷണം ചെന്നൈ, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. 
 
ഇതിനിടെ, നിസാമിനെതിരെയുള്ള അന്വേഷണങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിസാമിനെതിരെ മുന്‍ കാലങ്ങളില്‍ നടത്തിയ അന്വേഷണങ്ങള്‍ പാതിവഴിയിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.