നിലപാടില്‍ മാറ്റമില്ലെന്ന് സുധീരന്‍

വ്യാഴം, 24 ഏപ്രില്‍ 2014 (15:39 IST)
PRO
PRO
മദ്യ നയത്തില്‍ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ പ്രസ്താവനയ്ക്കു മറുപടിയായിട്ടാ‍ണ് സുധീരന്‍ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

കെപിസിസി നിര്‍വാഹക സമിതിയിലെ അഭിപ്രായമാണ് ഏകോപന സമിതിയില്‍ താന്‍ വ്യക്തമാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.

പൊതു വികാരമാണ് താന്‍ പറഞ്ഞതെന്നും. അത് വ്യക്തിപരമായ അഭിപ്രായം അടിച്ചേല്‍പ്പിക്കലല്ലന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ഒരു വ്യക്തിയുടെ അഭിപ്രായം ബാര്‍ലൈസന്‍സ് വിഷയത്തില്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നാണ് എക്‌സൈസ് മന്ത്രി ഇന്ന് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക