സംസ്ഥാന നിയമസഭ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്ന് കടന്നു പോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയുടെ മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം സഭയില്‍ സംഹാരതാണ്ഡവമാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഘര്‍ഷങ്ങളും ഒട്ടും തന്നെ അംഗീകരിക്കാനാവാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്പീക്കറുടെ ഇരിപ്പിടവുമായി ബന്ധപ്പെട്ടുള്ള ഇന്ന് സംഭവിച്ചതു പോലെയുള്ള സംഭവം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. സ്പീക്കറുടെ ചേംബറിലേക്ക് എല്ലാവരും കയറിയിട്ടുണ്ട്.
സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടിയാണ് ധനമന്ത്രിയെ രണ്ടാം നിരയിലേക്ക് മാറ്റിയത്. മന്ത്രിമാരുടെ സീറ്റുകള്‍ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. അതിന് അനുവാദം നല്കുന്നത് സ്പീക്കര്‍ ആണ്. ഈ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ സീറ്റ് മാറാന്‍ തീരുമാനിച്ചത്.