നിയമസഭാ സമ്മേളനം: കര്‍ശന സുരക്ഷയും വാഹനപരിശോധനയും

തിങ്കള്‍, 8 ജൂലൈ 2013 (09:52 IST)
PRO
സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷ യുവജനസംഘടനകളുടെ പ്രതിക്ഷേധത്തെ മുന്‍നിര്‍ത്തി നിയമസഭക്കു ചുറ്റും കര്‍ശന സുരക്ഷ. നിയമസഭ മന്ദിരത്തിനടുത്ത്‌ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിടുണ്ട്‌. മന്ത്രിമാരുടെ വാഹനങ്ങള്‍ മാത്രമാണ്‌ സഭാകവാടത്തിലേക്ക്‌ കടത്തിവിടുന്നത്‌.

നിയമസഭക്കു ചുറ്റും വന്‍പോലീസ്‌ സന്നാഹത്തെയാണ്‌ വിന്യസിച്ചിരിക്കുന്നത്‌. തിരുവനന്തപുരം നഗരത്തിലും വന്‍പോലീസ്‌ സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്‌. നിയമസഭയിലേക്കു വരുന്ന വാഹനങ്ങളും സമീപത്തു നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. പ്രതിപക്ഷം ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചു.

അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും.സഭയ്ക്ക് അകത്ത് പ്രതിപക്ഷ നേതാക്കളും സഭയ്ക്ക് പുറത്ത് പ്രതിപക്ഷ സംഘടനകളും പ്രതിഷേധം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക