നിയമം അട്ടിമറിക്കുന്നു: എന്‍ എസ് എസ്

തിങ്കള്‍, 12 ജനുവരി 2009 (13:43 IST)
സംവരണ വിഭാഗത്തിലെ സമ്പന്നരെ സംരക്ഷിക്കാന്‍ നിയമം അട്ടിമറിക്കുകയാണെന്ന് എന്‍ എസ് എസ് അസിസ്‌റ്റന്‍റ് സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. വൈക്കത്ത്, താലൂക്ക് നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നായര്‍സമുദായം ഉയര്‍ത്തിയ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ പിന്തുണ നല്കുമെന്ന് പറയാന്‍ പിണറായിയുടെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നായര്‍ സമുദായം ആവശ്യപ്പെടുന്നത് പട്ടിണിക്കാരെ സഹായിക്കണമെന്നാണ്. നാ‍യര്‍ സമുദായത്തില്‍ അബ്‌കാരികളോ, കരിഞ്ചന്തക്കാരോ, പൂഴ്ത്തിവെയ്പുകാരോ ഇല്ല.

നായര്‍ സമുദായത്തെ ഒതുക്കാമെന്ന് കുട്ടിസഖാക്കള്‍ ആഗ്രഹിക്കണ്ട . നായര്‍ സമുദായത്തിലും ഊര്‍ജ്ജസ്വലരായ യുവാക്കളുണ്ട്. രക്തം ചിന്തുന്ന സമരത്തിന് എന്‍ എസ് എസ് തയ്യാറാത്തത് സമുദായാചാര്യന്‍റെ ആദര്‍ശങ്ങള്‍ വിലമതിക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക