നിതാഖത്ത്: അടിയന്തരനടപടി വേണമെന്ന് പിണറായി

ശനി, 9 നവം‌ബര്‍ 2013 (19:38 IST)
PRO
PRO
നിതാഖത്തിനെതുടര്‍ന്ന് ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

നിതാഖത്ത് നടപ്പില്‍വന്ന ശേഷവും നിയമാനുസൃതമല്ലാതെ ഇന്ത്യാക്കാര്‍ സൗദിയിലെത്തി. ഇളവുകാലം തുടങ്ങിയ ഏപ്രില്‍ 6 ന് ശേഷം നാല് ലക്ഷം ഇന്ത്യാക്കാര്‍ പുതുതായി എത്തിയെന്നാണ് എംബസിയുടെ കണക്ക്. എന്നാല്‍ ഇവരുടെ തൊഴില്‍ പദവി സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്താന്‍ ഒരു നടപടിയും പുതിയ സാഹചര്യത്തിലും സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത കാട്ടിയില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ നല്‍കിയ വിസയില്‍ എത്തിയവരില്‍ ഏറെപേര്‍ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത തൊഴിലാളികളാണെന്നാണ് വിവരം. ഏജന്റിന്റെ വാക്കുകളില്‍ വിശ്വസിച്ച് ഉപജീവനം തേടി എത്തി ചതിയില്‍പ്പെട്ട ഇവരെ രക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക