മാധ്യമങ്ങളാണ് തന്നെ ചിരിക്കാത്തവനും ഗൗരവക്കാരനുമായി ചിത്രീകരിച്ചതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ ഇപ്പോള്‍ തന്റെ ചിരിക്കുന്ന ചിത്രങ്ങള്‍ നല്‍കിത്തുടങ്ങിയത് ആശ്വാസകരമാണെന്നും പിണറായി പറഞ്ഞു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം വ്യക്‌തമാക്കിയത്.
ഇപ്പൊള്‍ ഈ അഭിമുഖത്തില്‍ എന്റെ ചിരിക്കുന്ന ചിത്രവും ഗൌരവമുള്ള ചിത്രവും നിങ്ങള്‍ക്ക് കിട്ടും. അതില്‍ ഏത് ചിത്രം ജനങ്ങള്‍ക്ക് മുമ്പില്‍ കാണിച്ച് കൊടുക്കണമെന്ന് നിങ്ങളാണ് തീരുമാനിക്കുന്നതെന്നും അഭിമുഖത്തില്‍ പിണറായി വിജയന്‍ പറഞ്ഞു.
മദ്യം ഉപയോഗിക്കരുതെന്ന് അണികളോട് പറയുന്ന പാര്‍ട്ടിയാണ് സി പി എം. അതുകൊണ്ടുതന്നെ പാര്‍ട്ടി മദ്യത്തെ അനുകൂലിക്കുന്നില്ല. ബാറുകള്‍ തുറക്കുമൊ എന്ന കാര്യത്തില്‍ പ്രതീക്ഷ വയ്ക്കുന്നത് അവരവരുടെ അവകാശമാണ്. അതില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ ഇല്ലെന്നും പിണറായി പറഞ്ഞു.