നാരായണനും കൊച്ചുമക്കള്‍ക്കും ആശ്വാസമായി സുതാര്യ കേരളം

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (12:52 IST)
PRO
PRO
പെരിങ്ങമല പനങ്ങോട് സ്വദേശി നാരായണന് ഇനി ആശ്വസിക്കാം. മരുമകളുടെ മരണത്തെ തുടര്‍ന്ന് മൂന്ന് പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്ത ഇദ്ദേഹത്തിനും ഭാര്യയ്ക്കും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാരപരിപാടിയായ സുതാര്യകേരളം.

ലോട്ടറി വിറ്റു കിട്ടുന്ന കാശുകൊണ്ടാണ് നാരായണന്‍ കുടുംബം പുലര്‍ത്തുന്നത്. പഞ്ചായത്തില്‍ നിന്നും കിട്ടിയ തുക കൊണ്ടു വീടുപണി തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. കുട്ടികളുടെ പഠനത്തിനും വീട്ടുചെലവുകള്‍ക്കും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തെക്കുറിച്ച് പ്രമുഖപത്രത്തില്‍ വന്ന വാര്‍ത്തയില്‍ സുതാര്യകേരളം നേരിട്ട് ഇടപെടുകയായിരുന്നു.

നാരായണന്റെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതി മനസ്സിലാക്കിയ മുഖ്യമന്ത്രി തിരുവനന്തപുരം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വിനോദിനോട് വിശദീകരണം തേടി. തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്കുളള പഠനചെലവുകള്‍ നല്‍കുന്നതിനായി സാമൂഹ്യസുരക്ഷാമിഷന്റെ കീഴില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വീടുപണി പൂര്‍ത്തിയാക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചു. വീടുപണിയുടെ വിവിധ ഘട്ടങ്ങളില്‍ മേല്‍നോട്ടം വഹിച്ച് തുക ലഭ്യമാക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

വെബ്ദുനിയ വായിക്കുക