നാടോടി ബാലികയെ മാനഭംഗപ്പെടുത്തിയ വൃദ്ധന്‍ അറസ്റ്റില്‍

വെള്ളി, 20 ഡിസം‌ബര്‍ 2013 (18:17 IST)
PRO
PRO
തമിഴ് നാടോടി സംഘത്തിലെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വര സ്വദേശിയായ മണിയനെതിരെയാണ് കേസ്. വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടി കടപ്പുറത്താണ്‌ സംഭവം.

പതിമൂന്നുകാരി പെണ്‍കുട്ടിയെ കടപ്പുറത്തെ ഒഴിഞ്ഞ സ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയാണുണ്ടായത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക