നാടാര്‍ വിഭാഗം നെയ്യാറ്റിന്‍കരയില്‍ പ്രബലശക്തിയല്ല: വെള്ളാപ്പള്ളി

വ്യാഴം, 3 മെയ് 2012 (17:58 IST)
PRO
PRO
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പ്രബല ശക്തി നാടാര്‍ വിഭാഗമല്ലെന്നും ഹിന്ദുക്കളാണെന്നും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നാടേശന്‍. നെയ്യാറ്റിന്‍കരയില്‍ ശക്തമായ ഹിന്ദു ധ്രുവീകരണം ഉണ്ടാകും. ഹിന്ദു ഏകീകരണം ബി ജെ പി സ്ഥാനാര്‍ത്ഥിയായ ഒ രാജഗോപാലിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു വികാരം പ്രതിഫലിക്കാനുള്ള ഒരു പെട്ടി നെയ്യാറ്റിന്‍കരയിലില്ല. ആ വോട്ട് രാജഗോപാലിന്‍റെ പെട്ടിയില്‍ വീഴും. എസ് എന്‍ ഡി പി- എന്‍ എസ് എസ് ഐക്യം താമസിയാതെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ എസ് എസ് - എസ് എന്‍ ഡി പി ഐക്യം തകര്‍ക്കണമെന്ന് പലര്‍ക്കും ലക്‌ഷ്യമുണ്ടായിരുന്നു. അവര്‍ അത് നേടിയെന്നും അദ്ദേഹം പറഞ്ഞു. ഇത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക