നാടാരായതുകൊണ്ടല്ല വിജയിച്ചത്: ശെല്‍‌വരാജ്

തിങ്കള്‍, 18 ജൂണ്‍ 2012 (10:53 IST)
PRO
PRO
നാടാരായതുകൊണ്ടല്ല താന്‍ വിജയിച്ചതെന്ന് നെയ്യാറ്റിന്‍‌കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആര്‍ ശെല്‍‌വരാജ്. തന്റെ വിജയത്തില്‍ അസൂയ പൂണ്ടവരാണ്‌ ഭൂരിപക്ഷം കുറഞ്ഞു എന്ന്‌ പരാതി പറയുന്നതെന്നും ശെല്‍‌വരാജ് പറഞ്ഞു.

യു ഡി എഫിന്റെ കൂട്ടായ്‌മയാണ്‌ നെയ്യാറ്റിന്‍കരയിലെ വിജയത്തിന്‌ കാരണം. മറ്റൊരു സ്ഥാനാര്‍ഥി മത്സരിച്ചിരുന്നെങ്കില്‍ വോട്ട്‌ കൂടൂമെന്ന്‌ പറയുന്നവര്‍ നെയ്യാറ്റിന്‍കരയില്‍ പാര്‍ട്ടി നേതൃത്വവും പ്രവര്‍ത്തകരും നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അറിയാതെയാണ്‌ സംസാരിക്കുന്നത്‌. മറ്റൊന്നും പറയാനില്ലാത്തതിനാല്‍ ബോധപൂര്‍വം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിന്‌ പകരം മറ്റൊരു സ്ഥാനാര്‍ഥിയാണ്‌ മത്സരിച്ചിരുന്നതെങ്കില്‍ 25,000 വോട്ടിന്‌ വിജയിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക