നവജാത ശിശുവിനെ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി
വെള്ളി, 4 മെയ് 2012 (18:23 IST)
PRO
PRO
നവജാത ശിശുവിനെ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മിഷന്‍ സ്കൂള്‍ വളപ്പിലാണ് ശിശുവിനെ കണ്ടെത്തിയത്. സ്കൂള്‍ വളപ്പിന് സമീപത്തുണ്ടായിരുന്ന കച്ചവടക്കാരാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് നടത്തിയ അന്വേഷണത്തിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.
മൂന്ന് കിലോ തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.