നഴ്സുമാര്‍ക്ക് പകരം വിദ്യാര്‍ത്ഥികളെ വിന്യസിക്കും; കണ്ണൂരിൽ നഴ്സ് സമരം നേരിടാൻ കർശന നടപടിയുമായി ജില്ലാ ഭരണകൂടം

Webdunia
ഞായര്‍, 16 ജൂലൈ 2017 (16:29 IST)
നഴ്സുമാരുടെ സമരം നേരിടാൻ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. സമരം ചെയ്യുന്ന നഴ്സുമാരെ നേരിടാനായി അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥികളെ നിയമിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണക്കൂടം ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം തുടരുന്നതിനാല്‍ ഇവിടെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അഞ്ച് ദിവസത്തേക്കാണ് വിദ്യാര്‍ത്ഥികളെ ആശുപത്രികളില്‍ വിന്യസിക്കുക.
 
വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്നുതന്നെ ആശുപത്രികളിലേക്ക് അയക്കണമെന്ന് നഴ്സിങ് കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഭരണകൂടം നിര്‍ദേശം നല്‍കി. സമരം നടക്കുന്ന ആശുപത്രികളില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും. ജോലിക്ക് ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ജില്ലാഭരണകൂടം നിര്‍ദേശിച്ചു. ജോലിക്കായി എത്തുന്നവര്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ പ്രതിഫലം നല്‍കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു. 
Next Article