നടുറോട്ടിൽ തീറ്റമൽസരം നടത്തുക, ചോരയിറ്റുന്ന മാംസം വീതിച്ചു നൽകുക; അറിവില്ലായ്മയുടെ അറവുകാരാണ് ഇവര്‍

Webdunia
തിങ്കള്‍, 29 മെയ് 2017 (11:03 IST)
അറിവില്ലായ്മയുടെ അറവുകാർ ആണ് ഇപ്പോഴുള്ള യുവ നേതാക്കൾ എന്ന നടൻ ജോയ് മാത്യു. ബീഫ് നിരോധന വിജ്ഞ്ജാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയോട് പിഎഫ് ഫെസ്റ്റിവൽ നടത്തിയും കന്നുകുട്ടിയെ നടുറോഡിലിട്ട് വെട്ടിയും പ്രതികരിച്ച എസ എഫ് ഐ യുടെയും യുക്ത്തത് കോൺഗ്രസിന്റെയും നടപടിയോട് പ്രതികരിക്കുകയായിരുന്നു ജോയ് മാത്യു.
 
ജോയ് മാത്യുവിന്റെ വാക്കുകളിലൂടെ: 
 
അറിവില്ലായ്മയുടെ അറവുകാർ
 
എങ്ങിനെയെങ്കിലും അധികാരത്തിലെത്തിപ്പെടാനുള്ള തത്രപ്പാടിലാണു നമ്മുടെ നാട്ടിലെ യുവ നേതാക്കൾ. എങ്ങിനെയെങ്കിലും മാധ്യമ ശ്രദ്ധപിടിച്ചുപറ്റുക അതിലൂടെ M L A യൊ M P യൊ മന്ത്രിതന്നെയോ ആവുക. അതിന്റെ ഏറ്റവും പുതിയ ദ്രഷ്ടാന്തമാണു യൂത്ത്‌ കോൺഗ്രസ്സ്‌ പ്രവർത്തകർ ഒരു കന്നുകുട്ടിയെ നടുറോട്ടിലിട്ട്‌ ക്രൂരമായി അറുത്ത്‌ മുറിച്ച്‌ ചോരയിറ്റുന്ന മാംസം വീതിച്ചു നൽകിയത്‌. അഹിംസാ സിദ്ധാന്തത്തിന്റെ പ്രചാരകരാണു ഇപ്പണി ചെയ്തത്‌ എന്നോർക്കുംബോൾ നമ്മൾ മലയാളികൾ ഗാന്ധിസത്തിന്റെ പുതുപാഠങൾ കണ്ട്‌ ഞെട്ടിപ്പോകും.
 
ഇനി മറ്റൊരു യുവജന സംഘടനയുടെ വിപ്ലവമെന്താണെന്ന് വെച്ചാൽ ബീഫ്‌ ഫെസ്റ്റിവൽ എന്ന പേരിൽ നടുറോട്ടിൽ തീറ്റമൽസരം നടത്തുക. ഫലത്തിൽ ഇതൊക്കെ ആരെയാണു സഹായിക്കുക എന്ന് ഇവർ ആലോചിച്ചിട്ടുണ്ടൊ?
ഒരുകാര്യം എനിക്കു ബോദ്ധ്യമായി വിദ്യാഭ്യാസവും വിവരവും ഉള്ള പുതിയ കുട്ടികളെ ഇമ്മാതിരി അസംബന്ധ നാടകങ്ങളിലൊന്നും കാണുന്നില്ല. കാരണം അവർക്ക്‌ സമാധാനമായി ജീവിച്ചാൽ മതി. അല്ലാതെ ഭരണത്തിന്റെ ശർക്കര ഭരണിയിൽ കയ്യിട്ട്‌ അവർക്ക്‌ നക്കണ്ട. അതുകൊണ്ട്‌ ഞാൻ അവരോടൊപ്പം.
Next Article