നടിയെ ആക്രമിച്ച കേസ്: പൊലീസ് ക്ലബ്ബിലെത്തി മൊഴിനല്‍കാന്‍ തനിക്ക് കഴിയില്ലെന്ന് കാവ്യ, പറയുന്നിടത്ത് വരാമെന്ന് പൊലീസ്

Webdunia
ഞായര്‍, 16 ജൂലൈ 2017 (12:28 IST)
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം. ഇതിനായി ആലുവ പൊലീസ് ക്ലബ്ബിലെത്താൻ താരത്തിന് നോട്ടീസ് നൽകിയതായാണ് വിവരം. ക്രി​മി​ന​ൽ ച​ട്ടം 160 അനുസരിച്ചാണ് പൊലീസ് നോ​ട്ടീ​സ്​ നൽകിയിരിക്കുന്നത്. എന്നാൽ തനിക്ക് പൊലീസ് ക്ലബ്ബിലെത്താൻ കഴിയില്ലെന്ന നിലപാടാണ് കാവ്യ മുന്നോട്ട് വച്ചത്.
 
ഇതിനുമുമ്പ് ടെ​ലി​ഫോ​ൺ വ​ഴി​യും ദി​ലീ​പിന്റെ ആ​ലു​വ​യിലെ വീ​ട്ടി​ലെ​ത്തി​യും ചോ​ദ്യം ചെ​യ്യ​ലി​ന് പൊ​ലീ​സ്​ ക്ല​ബി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം കാവ്യയോട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ശാ​രീ​രി​ക​മാ​യ ചി​ല ബു​ദ്ധി​മു​ട്ടു​ക​ള്‍ തനിക്കുണ്ടെന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ സമയത്തും കാവ്യ ഹാജരായിരുന്നില്ല. ഇതിനിടെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ താരത്തിന്റെ മൊ​ഴി​യെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ടായിരുന്നു. ​
 
എന്നാൽ ഇപ്പോഴത്തെ നോട്ടീസിൽ തനിക്ക് മാധ്യമങ്ങളുടെ മുന്നിൽ കൂടി പൊലീസ് ക്ലബ്ബിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് ഇടയാക്കുമെന്നും താരം വാദിച്ചിരുന്നു. മാതാവിന്റെയും അഭിഭാഷകന്റെയും സാന്നിധ്യത്തിൽ വേണമെങ്കിൽ തന്റെ മൊഴിയെടുക്കാമെന്നും കാവ്യ അറിയിച്ചു.
 
തുടർന്ന് കാവ്യ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം അറിയിക്കുകയായിരുന്നു. ക്രി​മി​ന​ൽ​ച​ട്ട മനുസരിച്ച് സ്​​ത്രീ​ക​ൾ മൊ​ഴി ന​ൽ​കാ​ൻ എ​വി​ടെ​യെ​ങ്കി​ലും ഹാ​ജ​രാ​കാ​ൻ പ്ര​യാ​സം അ​റി​യി​ച്ചാ​ൽ അ​വ​ർ പ​റ​യു​ന്നി​ട​ത്തെ​ത്തി വ​നി​ത പൊ​ലീ​സ്​ മൊ​ഴി​യെ​ടു​ക്ക​ണം. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയേ ഇത്തരത്തിൽ മൊഴിയെടുക്കാൻ പാടുള്ളൂ. ഇത്തരത്തിൽ ഉടൻ തന്നെ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.
Next Article