കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കേസ് വീണ്ടും കുഴഞ്ഞ് മറയുന്നു. കേസുമായി ബന്ധപ്പെട്ട് നടിയുടെ മൊഴില്‍ ഉണ്ടായ വൈരുദ്ധ്യമാണ് കേസ് കുഴഞ്ഞ് മറയാന്‍ കാരണം. ഇതേ തുടര്‍ന്ന് നടിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലിസ്. ചോദ്യം ചെയ്ത നടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് മൊഴി നല്‍കിയിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റാന്‍ കാരണം നടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് നടിയെക്കൂടാതെ സംവിധായകന് ലാലിനെയും സംഭവ ദിവസം വാഹനം ഓടിച്ചിരുന്ന ലാലിന്റെ പ്രൊഡക്ഷന്‍ ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ നടിയുടെ ഭാഗത്ത് നില്ക്കുന്ന ചിലര്‍ ബോധപൂര്‍വ്വം ചിലത് മറച്ചുവെയ്ക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.