നടന്‍ ജോസ് പ്രകാശ് അന്തരിച്ചു

ശനി, 24 മാര്‍ച്ച് 2012 (14:47 IST)
PRO
ചലച്ചിത്രനടന്‍ ജോസ് പ്രകാശ് അന്തരിച്ചു. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു.

കടുത്ത പ്രമേഹരോഗവും വൃക്കരോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. കുറച്ചു ദിവസങ്ങളായി രോഗം കലശലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഈ വര്‍ഷത്തെ ജെ സി ഡാനിയല്‍ പുരസ്കാരം ജോസ് പ്രകാശിനായിരുന്നു. വെള്ളിയാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. എന്നാല്‍ അതറിയിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഐ സി യുവില്‍ അബോധാവസ്ഥയിലായിരുന്നു.

ട്രാഫിക് ആണ് ജോസ് പ്രകാശ് അഭിനയിച്ച അവസാന ചിത്രം. 350ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

‘ശരിയോ തെറ്റോ’ ആയിരുന്നു ജോസ്പ്രകാശ് ആദ്യം അഭിനയിച്ച ചിത്രം. ഹരിശ്ചന്ദ്ര, ഭക്തകുചേല, ഓളവും തീരവും, സി ഐ ഡി നസീര്‍, പഞ്ചതന്ത്രം, ലിസ, ഈറ്റ, മാമാങ്കം, പുതിയ വെളിച്ചം, ശക്തി, ലവ് ഇന്‍ സിംഗപ്പോര്‍, അറിയപ്പെടാത്ത രഹസ്യം, അഹിംസ, രക്തം, തൃഷ്ണ, ഇത്തിരിനേരം ഒത്തിരിക്കാര്യം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, ഇത് ഞങ്ങളുടെ കഥ, കൂടെവിടെ, പറന്നുപറന്നുപറന്ന്, നിറക്കൂട്ട്, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അടുക്കാന്‍ എന്തെളുപ്പം, സ്നേഹമുള്ള സിംഹം, രാജാവിന്‍റെ മകന്‍, അഥര്‍വം, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, മാന്ത്രികച്ചെപ്പ്, ദേവാസുരം, ആകാശദൂത്, മീനത്തില്‍ താലികെട്ട്, വാഴുന്നോര്‍, പത്രം, എന്‍റെ വീട് അപ്പൂന്‍റേം, മിസ്റ്റര്‍ ബ്രഹ്മചാരി തുടങ്ങിയവയാണ് ജോസ് പ്രകാശ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക