ദിലീപ് ചെയ്തത് രണ്ട് വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം; ദിലീപിനെതിരെ പരാതി ലഭിച്ചു
ബുധന്‍, 28 ജൂണ്‍ 2017 (15:48 IST)
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ വഴി നടന്‍ ദിലീപ് അപമാനിച്ചുവെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി. പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ ദിലീപിനെതിരെ കേസെടുക്കണം എന്നാണ് പരാതിയില്‍ പറയുന്നത്.
ദിലീപിന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നും രണ്ട് വര്‍ഷം തടവും പിഴയും, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയും ശിക്ഷയായി അനുഭവിക്കേണ്ട കുറ്റമാണെന്നും പരാതിയില്‍ പറയുന്നു. ദിലീപിനെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് പരാതിയില്‍ പറയുന്നത്.
നടിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സലിം കുമാറിന്റെ പരാമര്‍ശവും വിവാദമായിരുന്നു. തുടര്‍ന്ന് സലിം കുമാര്‍ മാപ്പു ചോദിച്ച് രംഗത്തെത്തിയിരുന്നു. നടിയുടെ പേര് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയാണ് അജു വര്‍ഗീസ് രംഗത്തെത്തിയത്. അജുവും പിന്നീട് പേര് പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു.