ദിലീപ് അറിയുന്നുണ്ട് എല്ലാം, ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയും താരത്തിനറിയാം...

തിങ്കള്‍, 31 ജൂലൈ 2017 (08:06 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിവസമാണ്. ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെ പൊലീസി ഇന്ന് ചോദ്യം ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ അപ്പുണ്ണിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
 
കേസില്‍ തനിക്ക് പങ്കില്ലെന്നും മാപ്പു സാക്ഷിയാക്കാന്‍ ആലോചനകള്‍ നടക്കുണ്ടെന്നും കാണിച്ച് അപ്പുണ്ണി മുന്‍‌കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെന്തിന് ഭയപ്പെടണം എന്ന് ചോദിച്ച് കോടതി ജാമ്യം നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിനെ അറസ്റ്റ ചെയ്ത ശേഷം ഇയാള്‍ ഒളിവിലാണ്. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ് അപ്പുണ്ണി.
 
ജയിലിലാണെങ്കിലും പുറത്തു നടക്കുന്ന സംഭവങ്ങള്‍ ദിലീപ് അറിയുന്നുണ്ട്. ഇന്ന് അപ്പുണ്ണിയെ ചോദ്യം ചെയ്യുമെന്നും ദിലീപ് അറിഞ്ഞു കഴിഞ്ഞു. പത്രങ്ങള്‍ വായിക്കാറില്ലെങ്കിലും സഹതടവുകാര്‍ കാര്യങ്ങളെല്ലാം ദിലീപിന് വിശദമാക്കി കൊടുക്കാറുണ്ടെന്നാണ് സൂചന. പല കാര്യങ്ങളും ദിലീപ് ഇങ്ങനെയാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക