ദിലീപിന്റെ നെഞ്ചിടിപ്പ് കൂടുന്നു, ഒടുവില്‍ ആ ദിവസവും എത്തി !

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (08:52 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന ദിലീപിന്റെ മാനേജല്‍ അപ്പുണ്ണി തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പുണ്ണിയോട് തിങ്കളാഴ്ച പൊലീസ് മുന്നില്‍ ഹാജരാകാന്‍ കോടതി നിർദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയത്.  
 
അപ്പുണ്ണിയെ ചോദ്യം ചെയ്താല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അപ്പുണ്ണിക്ക് വേണ്ടി പൊലീസ് പലയിടത്തും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് അപ്പുണ്ണി മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പുണ്ണിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
Next Article