ആരാധകർക്കൊപ്പം സിനിമാ മേഖലയിൽ നിന്നും ചിലർ ദിലീപിനെ സ്വീകരിക്കാൻ ആലുവ സബ്ജയിലിനു മുന്നിൽ എത്തിയിരുന്നു. ഇപ്പോഴിതാ, ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ദിലീപിനെ കാണാൻ മലയാള സിനിമയിലെ പ്രമുഖരും എത്തിത്തുടങ്ങി.
ഏറെ നാളായി ദിലീപിനെ കാണാന്‍ കൊതിച്ചിരുന്ന സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഒത്തുകൂടിയിരിക്കുകയാണ്. സുഹൃത്തായ നാദിര്‍ഷ, നടന്‍ സിദ്ധീക്ക്, രാമലീലയുടെ സംവിധായകൻ അരുൺ ഗോപി എന്നിവരുള്‍പ്പടെ സിനിമയിലെ പല പ്രമുഖ താരങ്ങളും ദിലീപിന്‍റെ വീട് സന്ദര്‍ശിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന ചങ്ക്സ് എന്നാണിവരെ ദിലീപ് ഓൺലൈൻ വിശേഷിപ്പിക്കുന്നത്.