ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (08:10 IST)
ദൈവകല്‍പ്പന പ്രകാരം മകനെ ബലി നല്‍കാനൊരുങ്ങിയ പ്രവാചകന്‍ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയില്‍ ഇന്നു ലോകമെങ്ങുമുള്ള വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ത്യാഗസ്മരണ പുതുക്കി നാടും നഗരവും പെരുന്നാളിനായി ഒരുങ്ങിക്കഴിഞ്ഞു. പള്ളികള്‍ക്ക് പുറമെ പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലും പ്രത്യേക നമസ്‌കാരങ്ങള്‍ നടക്കും.
 
ഇബ്രാഹീം നബിയുടെ മകന്‍ ഇസ്മായേലിനെ ദൈവകല്‍പ്പന മാനിച്ച് ബലി നല്‍കാന്‍ തയാറായതിന്റെ സ്മരണയ്ക്കായാണ് ഇസ്ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. മഹത്തായ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കി പെരുന്നാള്‍ ദിനത്തിനായി വിശ്വാസികള്‍ ഒരുങ്ങി കഴിഞ്ഞു. ത്യാഗ സ്മരണ പുതുക്കി വിശ്വാസികള്‍ പരസ്പരം ഈദ് ആശംസകള്‍ കൈമാറും.

അനുബന്ധ വാര്‍ത്തകള്‍

Next Article