തോരാമഴ, സംസ്ഥാനം ദുരിതത്തില്‍, ട്രെയിനുകള്‍ റദ്ദാക്കി, മരണസംഖ്യ ഉയര്‍ന്നു
എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കെടുതിക്ക് ആശ്വാസമായി 110 കോടിയുടെ ധനസഹായമാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 12നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.
എറണാകുളം സൗത്ത് - നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ പല ട്രാക്കുകളും വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. പല സര്‍വീസുകളും റദ്ദാക്കുകയും ഒട്ടേറെ ട്രെയിനുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്.