തോന്ന്യാസം കാണിച്ച് ഗണേഷ് മുന്നോട്ട് പോകുന്നു: പിള്ള
വ്യാഴം, 28 മാര്‍ച്ച് 2013 (15:50 IST)
PRO
PRO
കേരളാ കോണ്‍ഗ്രസ്(ബി)യിലെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള. കാര്യങ്ങള്‍ ഇപ്പോള്‍ പഴയതിലും മോശമാണ്. ഇതുസംബന്ധിച്ച് ഗണേഷ്കുമാര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും പിള്ള പറഞ്ഞു. പ്രശ്ന പരിഹാരത്തിന് യു ഡി എഫുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി ആറ് പ്രാവിശ്യം ചര്‍ച്ചയ്ക്ക് വിളിച്ച് തന്നെ അപമനിക്കുകയായിരുന്നു. തോന്ന്യാസം കാണിച്ച് മുന്നോട്ട് പോകുന്ന ഗണേഷിന് ഉമ്മന്‍ചണ്ടി കയ്യിലുള്ളപ്പോള്‍ എന്തുമാകാമെന്ന വിചാരമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരാവശ്യവും ഉന്നയിച്ച് വന്നിട്ടില്ല എന്നതോഴിച്ചാല്‍ ഗണേഷ് പറഞ്ഞതെല്ലാം നുണയാണ്. തന്റെ രോഗവിവരം അന്വേഷിച്ച് വന്ന മകനോട് താന്‍ പറഞ്ഞത് നിങ്ങളോട് പറയാന്‍ കൊള്ളത്തതാണെന്നും പിള്ള വ്യക്തമാക്കി.
ബാലകൃഷ്ണ പിള്ളയുമായുള്ള എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാര്‍. പിള്ളയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗവിവരങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും രാഷ്ട്രീയകാര്യങ്ങള്‍ ഒന്നും തന്നെ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തില്ലെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.