തെരുവില്‍ തൂക്കിലേറ്റിയാല്‍ വിധിപറയുന്ന ദിവസം ചമ്മിപോകുന്നത് കോടതിയാണ് - യുവസംവിധായകന്‍

Webdunia
വെള്ളി, 14 ജൂലൈ 2017 (09:38 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ സംവിധായകന്‍ ആണ് നാദിര്‍ഷാ. ഗൂഢാലോചനയില്‍ നടന്‍ ദിലീപിനൊപ്പം നാദിര്‍ഷയ്ക്കും പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് മാരത്തണ്‍ രീതിയില്‍ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ദിലീപ് അറസ്റ്റിലായപ്പോഴും ആരോപണങ്ങള്‍ നാദിര്‍ഷയെ പിന്തുടര്‍ന്നു. ഇപ്പോഴിതാ, നാദിര്‍ഷായ്ക്ക് പിന്തുണയുമായി യുവസംവിധായകന്‍ ഗഫൂര്‍ വൈ ഇല്ല്യാസ്. പരീത് പണ്ടാരി എന്ന സിനിമയുടെ സംവിധായകന്‍ ആണ് ഗഫൂര്‍ . 
 
ഗഫൂറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
''എന്നോട് നാദിര്‍ഷ എന്ന സംവിധായകന്‍ ഫോണില്‍ പറഞ്ഞത്''
 
ഒരു ദിവസം രാത്രി 11..11.30യോടായിരുന്നു ആ കോള്‍. ഞാന്‍ നല്ല ഉറക്കത്തിലും. ഒരു പരിചയവും ഇല്ലാത്ത എന്നെ ഫോണില്‍ വിളിച്ച്. ഗഫൂറേ നാദിര്‍ഷയാടാ, എന്ന് പഞ്ഞ് സംസാരിച്ച് തുടങ്ങിയ സംവിധായകനില്‍ ഞാന്‍ കണ്ടത് നന്‍മ്മ നിറഞ്ഞ മനുഷ്യത്വം. എനിക്കറിയാവുന്ന നാദിര്‍ഷ്ക്കക്ക് ഒരിക്കലും അങ്ങനെ ചെയ്യാന്‍ കഴിയില്ല. ഇരയാക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കുകതന്നെവേണം.
 
എന്നാല്‍ , ആരോപണ വിധേയരായവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആത്മാഭിമാനത്തെ ആയിരംവെട്ടം നമ്മള്‍ തെരുവില്‍ തൂക്കിലേറ്റിയാല്‍ വിധിപറയുന്ന ദിവസം ചമ്മിപോകുന്നത് കോടതിയാണ്. അന്യന്റെ ശവപ്പെട്ടിക്ക് ആണിയടിക്കാന്‍ സമയം കണ്ടെത്തുന്നവര്‍ ആ ആണികൊണ്ട് സ്വന്തം വീട്ടില്‍ ഇളകികിടക്കുന്ന ഡോറ് നന്നാക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. വിധിവരട്ടെ. കാത്തിരിക്കാം. 
Next Article