തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സിപിഎം ബ്ളാക് മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കെ സി വേണുഗോപാല്‍

തിങ്കള്‍, 25 നവം‌ബര്‍ 2013 (20:02 IST)
PRO
PRO
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തനിക്കെതിരെ സിപിഎം ബ്ളാക് മെയില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി കെസി വേണുഗോപാല്‍. തനിക്കെതിരെ ആരോപിക്കപ്പെടുന്ന തെളിവുകള്‍ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ഹാജരാക്കണം. അല്ലാതെ ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്.

അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച്, പൊലീസ് ആരോപണം ഉന്നയിക്കുന്നവരെ ചോദ്യംചെയ്ത് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. കുറേനാളായി തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണ്. ഏത് അന്വേഷണത്തിനും തയാറാണെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക