തീരവനം ഏറ്റെടുക്കാന്‍ തയാര്‍ - മന്ത്രി

ചൊവ്വ, 16 ഒക്‌ടോബര്‍ 2007 (13:59 IST)
FILEFILE
തീരവനം പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാന്‍ തയാറാണെന്ന് ജലവിഭവ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു. പൈപ്പ് പൊട്ടലിനെ കുറിച്ച് പഠിക്കുന്ന വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരിമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പത്തു കോടി രൂപയാണ് തീരവനം പദ്ദതിയുടെ ചെലവ്. ഹൈഡ്രോടെക്ക് എന്ന ഒരു അന്യസംസ്ഥാന കമ്പനിയാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. കരാര്‍ അനുസരിച്ച് പണി പൂര്‍ത്തിയാക്കിയതിന് ശേഷം പതിനെട്ട് മാസക്കാലത്തേയ്ക്ക് അറ്റകുറ്റപ്പണികള്‍ ഈ കമ്പനി നടത്തണം.

എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനികള്‍ നിരുത്തരവാദപരമായ നിലപാടുകളാണ് സ്വീകരിച്ചത്. പൈപ്പ് പൊട്ടലിന് പരിഹാരം കണ്ടെത്തുന്നതിനായി ഒരു വിദഗദ്ധസമിതിയെ പഠനത്തിനായി നിയോഗിച്ചുവെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാലാണെ പൈപ്പ് പൊട്ടലിന്‍റെ കാരണം മനസിലാകൂ.

ജലവിതരണത്തിനായി ഇതുവരെ അരക്കോടിയോളം രൂപ വാട്ടര്‍ അതോറിറ്റി ചെലവിട്ടു കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നം വാട്ടര്‍ അതോറിറ്റിയിലെ വിദഗ്ദ്ധനെക്കൊണ്ട് പരിഹരിക്കാനാവുമോ‍യെന്ന പരിശോധനയും നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക