തിരുവനന്തപുരത്ത് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
ഞായര്‍, 8 ഏപ്രില്‍ 2012 (12:22 IST)
PRO
PRO
തിരുവനന്തപുരത്ത് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് സംഭവം. വെള്ളറട സ്വദേശികളായ അശ്വതി-ശ്രീരാഗ് ദമ്പതികളുടെ ആറ് ദിവസം പ്രായമായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതല്ലെന്നാണ് പൊലീസും ആശുപത്രി ജീവനക്കാരും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുകയായിരുന്ന മറ്റൊരു സ്ത്രീയുടെ മാതാവിന് കുട്ടിയെ മാറിപ്പോയതാണെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
സാധാരണയായി നവജാത ശിശുക്കളെ തിരിച്ചറിയാന്‍ എന്തെങ്കിലും അടയാളങ്ങള്‍ ഉള്‍പ്പെടുത്തി ടാഗ് ഇടാറുണ്ട്. എന്നാല്‍ മാറിപ്പോയ കുട്ടികളില്‍ ഇത്തരം ടാഗുകള്‍ ഒന്നും ഇട്ടിരുന്നില്ല. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കള്‍ ഏറെ നേരം ആശുപത്രിയില്‍ ബഹളം വെച്ചു.